Saturday, March 22, 2008

മൂന്നാം ജന്മം - ഞാനുമൊരച്ഛനായി

ഇതെന്റെ മറ്റൊരു ജന്മം - മൂന്നാം ജന്മം. ആദ്യം മകന്‍, പിന്നെ ഭര്‍ത്താവ്, ഇപ്പോ അച്ഛന്‍.

സര്‍പ്രൈസല്ലെങ്കിലും, കാത്തിരുന്ന്, കാത്തിരുന്ന്, അച്ഛന്‍ വിളിച്ച് "അങ്ങിനെ നീയും ഞാനായി" എന്നു പറഞ്ഞപ്പോള്‍ അനുഭവിച്ച വികാരങ്ങള്‍ വാക്കുകള്‍ക്കതീതം. മാര്‍ച്ച് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അവന്റെ ജനനം.

നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടക്കായിരുന്നു, ഒരു ചെറിയ ജോലിക്കയറ്റവും ഗുഡ്‌ഗാവില്‍നിന്നും ദില്ലിയിലേക്കുതന്നെ സ്ഥലം മാറ്റവും. അതുകൊണ്ട്തന്നെ മകന്റെ ജനന സമയത്ത് ഞാനിവിടെ ഫയലുകള്‍ക്കിടയില്‍ ടെന്‍ഷനടിച്ച്.

ഇപ്പൊ എല്ലാവരും സുഖമായിരിക്കുന്നു.
ദൈവത്തിനു നന്ദി, കൂടെ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകളറിയിച്ചവര്‍ക്കും.
മനുമാഷിന്റെ ഈ സമ്മാനത്തിന്‌ പ്രത്യേക നന്ദി.

24 comments:

സുഗതരാജ് പലേരി said...

സര്‍പ്രൈസല്ലെങ്കിലും, കാത്തിരുന്ന്, കാത്തിരുന്ന് അച്ഛന്‍ വിളിച്ച് "അങ്ങിനെ നീയും ഞാനായി" എന്നു പറഞ്ഞപ്പോള്‍ അനുഭവിച്ച വികാരങ്ങള്‍ വാക്കുകള്‍ക്കതീതം.

തറവാടി said...

സുഗതനും , രജിതക്കും ഉണ്ണിക്കും ആശംസകള്‍ :)

തറവാടി / വല്യമ്മായി/ പചാന / ആജു / ഉണ്ണി

കണ്ണൂരാന്‍ - KANNURAN said...

ആശംസകള്‍.. നാട്ടില്‍ വന്നിരുന്നെങ്കില്‍ രണ്ടു കാര്യങ്ങളായേനെ.. കുട്ടിയെ കാണാം, ഒപ്പം നാളെ നടക്കുന്ന ശില്പശാലയിലും കൂടാമായിരുന്നു.

Sharu (Ansha Muneer) said...

ആശംസകള്‍....

കുഞ്ഞന്‍ said...

കുഞ്ഞുവാവയ്ക്കും അമ്മയ്ക്കും അച്ഛനും ആശംസകള്‍..!

വീണ്ടും പുതിയ ഉത്തരവാദിത്വത്തിലേക്ക്..!

Satheesh said...

കുഞ്ഞുവാവക്ക് നൂറായിരം ആശംസകള്‍! ബിരിയാണിക്കുട്ടി പണ്ട് പറഞ്ഞപോലെ, ഇനി ഇപ്പോ അമേരിക്കന്‍ ടൈമിലും വര്‍ക്ക് ചെയ്യേണ്ടിവരുമല്ലോ!

asdfasdf asfdasdf said...

ആശംസകള്‍

Suraj said...

പ്രിയ സുഗതന്‍ ജീ,
ഒരു mobile sms ആശംസ നേരത്തെ അയച്ചത് കിട്ടിക്കാണുമെന്നു പ്രതീക്ഷിക്കുന്നു. ഇവിടെയും കിടക്കട്ടെ ജൂനിയര്‍ സുഗതരാജിന് ഒരു ആശംസ!!

സു | Su said...

ആശംസകള്‍. :)

യാരിദ്‌|~|Yarid said...

അചനും കുഞ്ഞിനും അമ്മക്കും വന്‍‌കിട ചെറുകിട ആശംസകള്‍ നേരുന്നു..:)

പൊറാടത്ത് said...

ആശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

മൂര്‍ത്തി said...

ആശംസകള്‍...
അടുത്ത തവണ അമ്മയാകട്ടെ എന്നാശംസിക്കുന്നു...(പെണ്‍കുഞ്ഞ് ജനിക്കട്ടെ എന്നാണേ):)

vadavosky said...

ആശംസകള്‍

ദേവന്‍ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഗതരാജേ.

പുതിയ ജന്മവും ആസ്വദിക്കൂ. വീണ്ടും കുഞ്ഞായി, വളരൂ.

G.MANU said...

സുഗത് ജി.. ആശംസകള്‍ ദി ഹോള്‍ സ്ക്വയേറ്ഡ്..

രണ്ടു കണ്ണുകള്‍ കൂടി കാണട്ടെ പുലരിയെ
വിണ്ട മണ്ണില്‍ വീഴും നീര്‍മണിത്തുള്ളികളെ.....

ശ്രീ said...

ആശംസകള്‍ ഒരിയ്ക്കല്‍ കൂടി നേരുന്നു മാഷേ.
:)

Kaithamullu said...

ആദ്യകുട്ടി ജനിക്കുമ്പോള്‍ തോന്നുന്ന ആ ടെന്‍ഷന്‍....
എന്നാ നാട്ടീ പൊകുന്നേ?
-ആശംസകള്‍, ആശിര്‍വാദങ്ങള്‍!

മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

സുല്‍ |Sul said...

വൈകിയെത്തിയ ആശംസകള്‍.

നാട്ടില്‍ വച്ച് കാണാം മാഷെ.

-സുല്‍

മുസ്തഫ|musthapha said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഗതാ... :)

മോന്‍ മിടുക്കനായി വളരട്ടെ... ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ!

അങ്ങനെ നീയും ഞാനായി... ഒരച്ഛന് ഒരച്ഛന്‍റെ അറിയിപ്പ് - മനോഹരം!

അറിയാന്‍ വൈകിപ്പോയി...
നാഴികയ്ക്ക് നാല്പത് വട്ടം വിളിക്കുന്നതാ... എന്നിട്ടും ആ തറവാടിയും ഒന്നും പറഞ്ഞില്ല... :( നോക്കിക്കോ... അങ്ങേരുടെ അഞ്ച് പോസ്റ്റുകള്‍ക്ക് ഞാനിനി കമന്‍റിടില്ല :)

[ nardnahc hsemus ] said...

:)
congrats!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുഞ്ഞുവാവക്കും അച്ച്ഛനും അമ്മയ്ക്കും ആശംസകള്‍....

സുഗതരാജ് പലേരി said...

ആശംസകളറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!