Monday, March 03, 2008

സൌഹൃദങ്ങള്‍ സൌഭാഗ്യം

ഈ സമയമില്ലായ്മ നമ്മളെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള നമ്മുടെ വേര്‍പിരിയല്‍ കുടുംബബന്ധങ്ങളെ മാത്രമല്ല സുഹൃത്ത്‌ബന്ധങ്ങളേയും ഒരുപോലെ ബാധിച്ചിരിക്കുന്നു.

നാട്ടുവഴിയരികിലെ കലുങ്കും, അംമ്പലമുറ്റത്തെ ആല്‍ത്തറയും, നാട്ടിന്‍പുറത്തെ വായനശാലയും യുവത്വത്തിനു നില്‍കിയിരുന്ന കൂട്ടായ്മയും സൌഹൃദങ്ങളും ഇന്നു വെറും ഓര്‍മ്മയാകുന്നു.

ഈ സൌഭാഗ്യങ്ങളൊക്കെ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാവുകയല്ലേ?

സാമൂഹ്യജീവിയായ മനുഷ്യന്‍ ഉപജീവനാര്‍ത്ഥം ബന്ധുമിത്രാദികളില്‍നിന്നും ദൂരെ എവിടെയെങ്കിലും ചേക്കേറുകയും, പിന്നെ, എന്നെങ്കിലും വഴിപിരിഞ്ഞവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍, കണ്ടുമുട്ടുന്നേടത്ത് വച്ച് പരിചയം പുതുക്കുകയുംചെയ്യുന്നു.

ഒരു വാക്ക് പുഞ്ചിരിയോടെ പറയുകയും, ഒരു ചെറുചിരി തിരികെ കിട്ടുകയും ചെയ്യുന്നത്‌ കൈ നീട്ടി ഒന്നുതൊടുന്നതുപോലെയാണ്‌. സമയത്തിനപ്പുറത്തെ ഒരു ബിന്ദുവിലേക്ക് പഴയ ബന്ധം നീണ്ടെത്തുന്നു. വഴികളില്‍ ഓര്‍മ്മിച്ചിരുന്നെന്നും, വഴികളിലെ കാഴ്ചകളില്‍ ഭൂതകാലം മുങ്ങിപ്പൊയിട്ടില്ലെന്നും തെളിയുന്നു.

ഒരുനിമിഷത്തേയ്ക്കെങ്കിലും എല്ലാവരും എല്ലാവരേയും അറിയുന്നു.

9 comments:

സുഗതരാജ് പലേരി said...

നാട്ടുവഴിയരികിലെ കലുങ്കും, അംമ്പലമുറ്റത്തെ ആല്‍ത്തറയും, നാട്ടിന്‍പുറത്തെ വായനശാലയും യുവത്വത്തിനു നില്‍കിയിരുന്ന കൂട്ടായ്മയും സൌഹൃദങ്ങളും ഇന്നു വെറും ഓര്‍മ്മയാകുന്നു.

പ്രചോദനം ശ്രീ എഴുതിയ 'സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?' എന്ന ലേഖനം.

മഴത്തുള്ളി said...

സുഗതരാജ്,

വളരെ ശരിയാണ്. കലുങ്കും കവലയും ആല്‍ത്തറയുമൊക്കെ ഇനി സ്വപ്നം മാത്രം. അങ്ങോട്ടുമിങ്ങോട്ടും കണ്ടുമുട്ടുമ്പോള്‍ കിട്ടുന്ന പുഞ്ചിരിക്കു പകരം അകലങ്ങളിലിരുന്നു ഇന്റര്‍നെറ്റിലൂടെ കാണുകയും സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കുകയല്ലാതെ ഇനി എന്താ മാഷേ ചെയ്യുക.

നന്നായിരിക്കുന്നു കുറിപ്പ്..

ശ്രീ said...

സൌഹൃദങ്ങള്‍ ഏതു വിധേനയും നില നിര്‍ത്താന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയല്ലേ മാഷേ...

എന്റെ ആദ്യ പോസ്റ്റായിരുന്നു സൌഹൃദങ്ങള്‍ നശിയ്ക്കുന്നതെങ്ങനെ എന്ന ആ ലേഖനം. അത് അധികമാരും വായിച്ചിരിയ്ക്കാനിടയില്ല എങ്കിലും മാഷ് അത് ശ്രദ്ധിച്ചു എന്നതും ഇങ്ങനെ ഒരു പോസ്റ്റിന് പ്രചോദനമായി എന്നതും വളരെ സന്തോഷം തരുന്നു. (എങ്കില്‍ തന്നെയും രണ്ടു മൂന്നു തവണ ഇതേ പോസ്റ്റിലെ എന്റെ തന്നെ വരികള്‍ എനിയ്ക്ക് മെയിലായും ഓര്‍ക്കുട്ടില്‍ സ്ക്രാപ്പായും കിട്ടി എന്ന സന്തോഷവുമുണ്ട്)
നന്ദി മാഷേ.
:)

തറവാടി said...

സുഗതാ ,

സൗഹൃദമൊ ഞാനിത് കേട്ടിട്ട് കൂടിയില്ല :)

കണ്ണൂരാന്‍ - KANNURAN said...

സൌഹൃദം കഴിഞ്ഞ ജന്മത്തില്‍ കേട്ട വാക്കുപോലെ തോന്നുന്നു!!!!!

G.MANU said...

അതെ സുഗത് ജീ..സൌഹൃദങ്ങള്‍ക്കും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഇന്ന് നേരമില്ലാണ്ടായി..

പ്രമോദ് എഴുതിയ രണ്ടു വരി ഇപ്പോള്‍ ഓര്‍മ്മവരുന്നു..

ബാര്‍ബര്‍ കണ്ണേട്ടന്‍ ഇപ്പോള്‍
കഷണ്ടിക്കാരോട് സംസാ‍രിക്കാറില്ല.....

ഇട്ടിമാളു അഗ്നിമിത്ര said...

എന്നെ ഞാനാക്കിയത് എന്റെ സൌഹൃദങ്ങളാണ്.. എന്നിലെ നന്‍മയും തിന്മയുമെല്ലാം അവരുടെ സംഭാവനകളാണ്.. ഇടര്‍ച്ചകളില്‍ ഒരു കൈത്താങ്ങിനായ് ആദ്യം ഞാന്‍ ഓടിയെത്തുക അവരിലേക്കു തന്നെ.. എന്റെ സന്തോഷങ്ങളേ അതേ അളവില്‍ സ്വന്തമാക്കുന്നതും അവരാണ്..

(ഓഫ്:- വേലിയരികിലെയും അടുക്കളത്തിണ്ണകളിലെയും പരദൂഷണക്കമ്മിറ്റികളും സൌഹൃദങ്ങ്ള്‍ തന്നെയല്ലെ)

വേണു venu said...

നല്ല ചിന്ത്കള്‍.
കലുംകും ആല്‍ത്തരയും വായനശാലയും അന്യ്മാകുന്നപോലെ തന്നെ, സൌഹൃദങ്ങളും എന്ന് ,ചിലപ്പോഴൊക്കെ തോന്നി തുടങ്ങുന്നു.

Anonymous said...

നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും. കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ...മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍ .....നിങ്ങള്ക്ക് സമ്മനിക്കട്ടെ............

സ്നേഹാപൂഃര്‍്വ്വം
ശലിത റ്റി എസ്സ്

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!