മനസ്സിലെ മുറിവ്. ഒരു ചെറിയ ചോദ്യം
എനിക്കൊരസുഖമുണ്ട്, അതെനിക്കല്ലാതെ ആര്‍ക്കാണാദ്യം അറിയുക? അതെപറ്റി എനിക്കല്ലാതെ ആര്‍ക്കാണ് ഏറ്റവും നന്നായി അറിയാന്‍ കഴിയുക?
ശരീരത്തിനു പുറത്തുള്ള, മുറിവാണെങ്കില്‍, മറ്റൊരാള്‍ക്കത് കണ്ടുപിടിക്കാം. പുറത്തുള്ള മുറിവ് നന്നായി കഴുകി വൃത്തിയാക്കി മരുന്ന്പുരട്ടി ഉണക്കാം.
എന്നാല്‍ അത് മനസ്സിനകത്തുള്ള ഒരു മുറിവാണെങ്കില്‍ എന്തുചെയ്യും?
എന്റെ മനസ്സ് ഏറ്റവും നന്നായി അറിയുന്നത് എനിക്കല്ലാതെ മറ്റാര്‍ക്കാണ്. അന്യനൊരാള്‍ക്ക് എന്റെ മനസ്സിലെ മുറിവ് കഴുകാനോ മരുന്നു പുരട്ടാനോ സഹായിക്കാന്‍ (ഒരു പരിധിക്കപ്പുറം) കഴിയില്ല.
മനസ്സിനെ എങ്ങിനെ കഴുകി മരുന്നു പുരട്ടി, മുറിവുണക്കി എടുക്കും?
ഈ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് എങ്ങിനെ അറിയും?
എങ്ങിനെ, എന്തുചെയ്യണം?
************
സമയം
ഓഹ്.... ഒന്നിനും സമയം തികയുന്നില്ല! എന്റെ ഒരു പണിയും സമയത്ത്തീര്‍ക്കാന്‍ സാധിക്കുന്നില്ല. നീയിതെങ്ങനെ എല്ലാം കൃത്യമായി ചെയ്തുതീര്‍ക്കുന്നു?
എന്ത്? സമയം തികയുന്നില്ലെന്നോ...? നിനക്കുള്ളതിനെക്കാള്‍ ഒട്ടും തന്നെ കൂടുതല്‍ സമയം എനിക്കില്ല.
ജനനം മുതല്‍ മരണം വരെ, സമയം, നമ്മുടെ കൂടെ നിഴലു പോലെയുണ്ട്. നമ്മുടെ ഒരുകാര്യത്തിലും ഇടപെടില്ല, സഹായമില്ല എന്നാല്‍ ഉപദ്രവമൊട്ടുമില്ല, പലപ്പോഴും നമുക്ക് അങ്ങിനെ തോന്നുന്നുവെങ്കിലും.
സമയത്തെ തടഞ്ഞുനിര്‍ത്താനോ, വേഗം നടത്താനൊ സാധിക്കില്ല.
സമയമങ്ങിനെ തെന്നിനീങ്ങുന്നു. സമയ സൂചികയിലെ നിമിഷസൂചി പോലെ. ഒരു മാത്ര പോലും വിശ്രമമില്ലാതെ, ഒരു ചുവടുപോലും പിഴയ്ക്കാതെ. ഒരു വിട്ടുവീഴ്ചയുമില്ലാതെ.ഇതിനിടയില്‍, നമുക്കാവശ്യമുള്ള സമയം നാം തന്നെ കണ്ടെത്തേണ്ടതുണ്ട്.
നഷ്ടപ്പെടുന്ന ഒരുനിമിഷം പോലും തിരിച്ചു കിട്ടില്ലെന്ന അറിവോടെ......!!!!
Subscribe to:
Post Comments (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!

-
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
2005 ജൂണ്‍ മാസം. ദില്ലിയില്‍ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്റെ മനസ്സിലും!! കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവ...
-
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ...
10 comments:
എനിക്കൊരസുഖമുണ്ട്, അതെനിക്കല്ലാതെ ആര്‍ക്കാണാദ്യം അറിയുക? അതെപറ്റി എനിക്കല്ലാതെ ആര്‍ക്കാണ് ഏറ്റവും നന്നായി അറിയാന്‍ കഴിയുക?
എന്റെ മനസ്സ് ഏറ്റവും നന്നായി അറിയുന്നത് എനിക്കല്ലാതെ മറ്റാര്‍ക്കാണ്.
പുതിയ പോസ്റ്റ്.
കൊള്ളാം ഭായ്
:)
ഉപാസന
ചിന്തകള്‍ നന്നായിരിക്കുന്നു. സമയം പ്രത്യേകിച്ചും.:)
നല്ല ചിന്ത മാഷെ
ശരിയാണ്, മാഷേ...
നഷ്ടപ്പെടുന്ന ഒരു നിമിഷം പോലും തീരിച്ചു കിട്ടില്ല.
:)
സമയം നല്ലോണം ഇഷ്ടായി. സമയം ഞാനും തമ്മിലൊരിക്കലും രമ്യതയിലെത്താറില്ല :)
നനത്തിനു മുന്‍പെ ജ ചേര്‍ക്കൂ.
:)
first one was too gud a thought i sud say....
എനക്ക് ഇഷ്ടമായി :)
ഓഹ്, വളരെ നല്ല ചിന്തകള്‍ ആണല്ലോ. രണ്ടും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
ഇതുപോലുള്ള ചെറിയ കുറിപ്പുകള്‍ ഇനിയും ഇടൂ.
ആശംസകള്‍. അഭിനന്ദനങ്ങള്‍.
Post a Comment