ഏതൊരു മനുഷ്യനും അവനെത്ര പ്രഗത്ഭനായാലും വര്‍ഷത്തിലൊരിക്കലോ, വ്യാഴവട്ടത്തിലൊരിക്കലോ ഒരു മരണ മുഹൂര്‍ത്തമുണ്ട്. ഗ്രഹങ്ങള്‍ക്ക് ഗ്രഹണമെന്നപോലെ, മനുഷ്യരിലുണ്ടാകുന്ന ഗ്രഹണമാണ് അത്തരം മുഹൂര്‍ത്തങ്ങള്‍.
മിക്കവാറും അവന്റെ ജനനത്തീയതിയിലെ ദിവസം തന്നെയാകും അതുള്ളത്. ഒന്നോ രണ്ടോ നിമിഷം മൃതമാകുന്ന അവസ്ഥ. ഒരാളും അതറിയുന്നില്ല!
ഒരു പിറന്നാള്‍ മുതല്‍ അടുത്ത പിറന്നാള്‍ വരെയാകും ചിലരുടെ സമയദോഷം. മരണതുല്യമായ അപകടങ്ങളില്‍ നിന്ന് ചിലര്‍ രക്ഷപ്പെടുന്നതും, നിനച്ചിരിക്കാതെ മരിക്കുന്നതും ഒക്കെ നമ്മുടെ ജനനസമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പിറന്നാളും ഓരോ പുനര്‍ജന്മമാകുന്നത് അങ്ങിനെയാണ്. പിറന്നാള്‍ ദിവസം ക്ഷേത്രാരാധന നടത്തുന്നതും, ആഘോഷിക്കുന്നതും മറ്റും അതുകൊണ്ടായിരിക്കാം.
അടുത്ത പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റുമോ എന്ന് എങ്ങിനെ അറിയാം!.
പണ്ടെങ്ങോ വായിച്ച ഒരു ലേഖനത്തില്‍ നിന്നും എഴുതിയിട്ട കുറച്ച് വരികള്‍ ഞാനിവിടെ കുറിച്ചിടുന്നു. ഈ വരികളുടെ ആധികാരികത എത്രമാത്രം എന്നതിനെ കുറിച്ച് എനിക്ക് യാതൊരറിവുമില്ല. കൂടുതലറിയാവുന്നവര്‍, കൂടുതല്‍ വിശദീകരണങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to:
Post Comments (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
2005 ജൂണ്‍ മാസം. ദില്ലിയില്‍ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്റെ മനസ്സിലും!! കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവ...
-
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ...
10 comments:
പണ്ടെങ്ങോ വായിച്ച ഒരു ലേഖനത്തില്‍ നിന്നും എഴുതിയിട്ട കുറച്ച് വരികള്‍ ഞാനിവിടെ കുറിച്ചിടുന്നു. ഈ വരികളുടെ ആധികാരികത എത്രമാത്രം എന്നതിനെ കുറിച്ച് എനിക്ക് യാതൊരറിവുമില്ല. കൂടുതലറിയാവുന്നവര്‍, കൂടുതല്‍ വിശദീകരണങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു.
എനിക്കും അറിയില്ല കൂടുതല്‍. പക്ഷെ ഇതില്പ്പറഞ്ഞതുപോലെ പിറന്നാള്‍ ആഘോഷിക്കുന്നത് സന്തോഷത്തിന് തന്നെ. ഒരു വയസ്സും കൂടെ നീട്ടിക്കിട്ടുമോയെന്നുള്ള പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ, ആയിരിക്കും.
സുഗതരാജ്,
ഇതൊരു പുതിയ അറിവാണ് എനിക്കും. എന്റെ ജന്മദിനം വളരെ അടുത്തിരിക്കുകയുമാണ് :)
ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറയുമല്ലോ.
അതെ, ചിലതെല്ലാം വിശ്വസിച്ചേ പറ്റൂ. അതീന്ദ്രിയങ്ങളായതും കാഴ്ചക്കപ്പുറമുള്ളതും കേള്വിക്കപ്പുറത്തുള്ളതും അരൂപങ്ങളായവും എല്ലാം എല്ലായിടത്തും സ്ഥിതി ചെയ്യുന്നുണ്ട്. അവ മനുഷ്യനുള്‍പ്പെട്ട ജീവികളില്‍ പലവിധേന സ്വാധീനം ചെലുത്തുന്നവയും നിയന്ത്രിക്കുന്നവയും ഉണ്ടെന്നതും വാസ്ഥവം മാത്രം. Parapshychology ഒരു വിധത്തിലീ ശാഖയെ ഗവേഷണം ചെയ്യുന്ന ശാസ്ത്രശാഖയാണ്.
സുഗതരാജ് പാലേരി കൂടുതല്‍ ഇതിനെ കുറിച്ച് എഴുതുമെന്ന് കരുതുന്നു.
വര്‍ഷം മുഴുവന്‍ കഷ്ടകാലമാണെങ്കില്‍ .. ഒരു ദിവസത്തെ മാത്രമായി എന്തിനു പേടിക്കണം .. പുതിയ അറിവാണു കേട്ടൊ.. കൂടുതല്‍ പറയാമോ..?എന്റെ പിറന്നാള്‍ അടുത്തു വരികയാണെ..!!
കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടു്. നാട്ടില്‍ കേട്ടിട്ടുള്ള ഒരോര്‍മ്മയിങ്ങനെ. മരണ ശയ്യയില്‍ കിടക്കുന്നു കാരണവര്‍. വെളിയില്‍ മുറ്റത്തിട്ടിരിക്കുന്ന ബഞ്ചിലിരുന്നു് തല മൂത്ത ചെലര് പറയുന്നു. മറ്റന്നാളാ. അമ്മാച്ചന്റെ പക്ക നാളു്. ദൂരെ ക്കാലേയുള്ളവ്വരെ വിവരം അറിയിക്കുന്നതാ നല്ലതു്.
ഈ പറച്ചിലുകള്‍ക്കു പിന്നില്‍ സുഗതരാജിന്റെ കുറിപ്പുമായി ബന്ധം കാണുന്നു.
ഇതില്‍ സത്യമുണ്ടോ ?
ഓ.. പിന്നേ.. :-)
ഇന്നലെ എന്റെ ശ്രീമതിയുടെ പേരമ്മയുടെമരണവാര്ത്ത അറിഞ്ഞു കലണ്ടര്‍ നോക്കുമ്പോള്‍ മകരമാസത്തിലെ പുണര്‍തം നക്ഷത്രം. അപ്പോഴാണ് ഓര്‍ക്കുന്നത് ശ്രീമതിയുടെ അമ്മ മരിച്ചത് ധനുമാസത്തില്‍ അതും പുണര്‍തം നക്ഷത്രത്തില്‍ , ഞാന്‍ ഇതൊന്നും ആലോചിക്കതെയാണെങ്കിലും പറഞ്ഞു പോയിരുന്നു- അവരെല്ലാവരും ഒരിടത്തു നിന്നു തന്നെയായിരിക്കും വന്നത് -- എന്തോ ആര്‍ക്കറിയാം
ചേട്ടാ
സുനില്‍ പുഴയോരത്തിന്റെ ഇ-മെയില്‍ ഐഡി അറിയുമോ. അറിയുമെങ്കില്‍ എന്റെ shijualexonline@gmail.com എന്നതിലേക്ക് ഒരു മെയില്‍ അയക്കുവാന്‍ പറയുമോ?
ഷിജു അലക്സ്
qw_er_ty
Post a Comment