Friday, January 26, 2007

പുതിയ മലയാളം സോഫ്റ്റ്വെയര്‍.

മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേയ്ക്കെത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമായി ഭാഷാസോഫ്റ്റുവെയറുകളും ഫോണ്ടുകളും പൊതുസമൂഹത്തിലേക്ക് സൌജന്യമായി എത്തിക്കുവാന്‍ വേണ്ടി ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്വെയര്‍ ഭാരത സര്‍ക്കാര്‍ പുറത്തിറക്കി. ഐടി മന്ത്രാലത്തിന് വേണ്ടി സിഡാക്കാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്.

ഹിന്ദി, തമിഴ്, തെലുങ്ക് സോഫ്റ്റ്വെയറുകള്‍ ഇവര്‍ നേരത്തെതന്നെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ മലയാളത്തോടൊപ്പം പഞ്ചാബി, മറാത്തി, കന്നഡ, ഉറുദു, ഒറിയ, അസമീസ് എന്നീ ഭാഷകളുടെ സോഫ്റ്റ് വെയറുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

ട്രൂറ്റൈപ്പ് ഫോണ്ട് , കോഡ് പരിവര്‍ത്തകര്‍‍, സ്പെല്‍ ചെക്കര്‍, ഓപ്പണ്‍ ഓഫീസ്, മെസ്സഞ്ചര്‍, ഇ-മെയില്‍ ക്ലയന്‍റ്, ഒസിആര്‍, മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടു, ബ്രൗസര്‍ ലിപിമാറ്റം, വേര്‍ഡ് പ്രൊസസ്സര്‍, യൂണികോഡ് പാലിക്കുന്ന ഓപ്പണ്‍ ടൈപ്പ് ഫോണ്ടുകളും അതിനുള്ള കീബോര്‍ഡ് ഡ്രൈവറും ജനറിക്ക് ഫോണ്ട് കോഡും മറ്റും മലയാളം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുന്ന പ്രധാന ഉപകരണങ്ങളും സേവനങ്ങളുമാണ്.

ഇദംപ്രഥമമായി സൌജന്യമായി വിതരണം ചെയ്യുന്ന മലയാളം സോഫ്റ്റുവെയറുകളുടെയും ഫോണ്ടുകളുടെയും ഈ വന്‍ശേഖരം, മലയാള ഭാഷയിലൂടെയുള്ള സാധാരണക്കാരന്റെ കംപ്യൂട്ടര്‍ ഉപയോഗത്തില്‍ ഒരു പുതിയ ചക്രവാളം തന്നെ തുറക്കുമെന്ന് വാര്‍ത്താവിനിമയ-ഐടി മന്ത്രി ശ്രീ ദയാനിധി മാരന്‍ പ്രത്യാശപ്രകടിപ്പിച്ചൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇവിടെ ക്ലിക്കൂ

10 comments:

സുഗതരാജ് പലേരി said...

കേന്ദ്രസര്‍ക്കാര്‍ പുതിയ മലയാളം സോഫ്റ്റ്വെയര്‍ പുറത്തിറക്കി. മാതൃഭാഷയിലൂടെയുള്ള കംപ്യൂട്ടര്‍ ഉപയോഗത്തിലൂടെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ജനസമൂഹത്തിലേയ്ക്കെത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമായി ഭാഷാസോഫ്റ്റുവെയറുകളും ഫോണ്ടുകളും പൊതുസമൂഹത്തിലേക്ക് സൌജന്യമായി എത്തിക്കുവാന്‍ വേണ്ടി ഭാരതീയ ഭാഷാ സാങ്കേതികവിദ്യാ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്വെയര്‍ ഭാരത സര്‍ക്കാര്‍ പുറത്തിറക്കി. ഐടി മന്ത്രാലത്തിന് വേണ്ടി സിഡാക്കാണ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്.

evuraan said...

നല്ല കാര്യം..!

സര്‍ക്കാര്‍ കാ‍ര്യം മുറപോലെ -- !!

അശോക സ്തംഭത്തിന്റെ ചിത്രവും മന്ത്രിമാരുടെ ഗംഭീരന്‍ ചിത്രങ്ങളും വച്ചൊരു വെബ്‌പേജെഴുതുമ്പോള്‍ അത്യാവശ്യം ഗ്രാമറൊക്കെ പാലിക്കേണ്ടതല്ലേ? പേജില്‍ കണ്ടയൊരു വാചകം ഉദ്ധരിക്കട്ടേ:

Doesn't Supports Unix or Linux.

ഭാഷാ സാങ്കേതികതയുമായ് ബന്ധപ്പെട്ട പേജില്‍ തന്നെ വ്യാകരണപിശകു വന്നത്, കണ്ടില്ലെന്നു നടിക്കാം, അല്ലേ?

ആ സംഗതികള്‍ക്കു് പിന്നിലോടുന്ന “സര്‍ക്കാര്‍” കോഡില്‍ ഇതു പോലെ പ്രത്യക്ഷമല്ലാത്ത എത്ര പിഴവുകളുണ്ടാവുമോ ആവോ..!

krish | കൃഷ് said...

നല്ല കാര്യം തന്നെ..
പക്ഷേ ildc മലയാളം പേജില്‍ മലയാളം കൂട്ടക്ഷരങ്ങള്‍ വിട്ടുവിട്ടാണ്‌ കാണുന്നത്‌.
ഏതു ഫോണ്ട്‌ ആണ്‌ അതില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

കൃഷ്‌ krish

സുഗതരാജ് പലേരി said...

ഏവൂരാന്‍: ഞാനീ പോസ്റ്റിടാന്‍ കാരണം
“യൂണികോഡ് പാലിക്കുന്ന ഓപ്പണ്‍ ടൈപ്പ് ഫോണ്ടുകളും അതിനുള്ള കീബോര്‍ഡ് ഡ്രൈവറും ജനറിക്ക് ഫോണ്ട് കോഡും“ ഈ സോഫ്റ്റ് വെയറിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ള അവരുടെതന്നെ ആഡ് കണ്ടൊതു കൊണ്ടാണ്.

കൃഷ്‌: എനിക്കും കൂട്ടക്ഷരങ്ങള്‍ വിട്ടുവിട്ടാണ്‌ കാണുന്നത്‌. ഒരു പക്ഷെ ബ്രൌസര്‍ പ്രോബ്ലം ആയിരിക്കാനാണു സാധ്യത. ഞാന്‍ ആ വാചകങ്ങള്‍ കോപി ചെയ്ത് നോട്ട്പാഡിലാണ് വായിച്ചത്.

keralafarmer said...

ഞാന്‍ അഞ്ചലി ഓള്‍ഡ്‌ ലിപിയില്‍ ഫോറം പൂരിപ്പിച്ച്‌ രജിസ്റ്റര്‍ ചെയ്തു. നമ്മുടെ സര്‍ക്കാര്‍ ദാനമല്ലെ.

keralafarmer said...

എനിക്ക് കൂട്ടക്ഷരങ്ങള്‍ ശരിയായി കാണുവാന്‍ കഴിയുന്നു. ഏത്‌ ഫോണ്ടാണ് എന്ന്‌ പിടികിട്ടിയില്ല. യൂണികോഡായതുകാരണംസെര്‍ച്‌ റിസല്‍റ്റും കിട്ടുന്നു.

Anonymous said...

എന്തുതരം സോഫ്റ്റ്വെയറാണാവൊ അവ? ഓ.സി.ആര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കി. ഒട്ടും നല്ല റിസള്‍ട്ട് ആയിരുന്നില്ല്യ. ബാക്കി ഒരുപാട്‌ എണ്ണം എന്തിനാണ് എങനെയാണ് എന്നിങനെയുള്ള ഹെല്പ് കൂടാതെ ഇട്ടിരിക്കുന്നതിനാല്‍ സാധാരണക്കാരന് വിഷമമാവും.-സു-

sandoz said...

സുനിലിന്റെ കമന്റ്‌ കണ്ടാണു വന്നു നോക്കിയത്‌[ഒ.സി.ആര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി എന്ന വാക്യം]ഞാന്‍ വിചാരിച്ച രീതിയിലുള്ള ഗുണമല്ല എങ്കിലും..ഗുണമുണ്ടായി.

മലയാളം 4 U said...

പുതിയ സോഫ്റ്റ് വെയറില്‍ ചിലതൊക്കെ ഞാനും ഡൌണ്‍ലോഡ് ചെയ്ത് നോക്കി. മലയാളം ഡിക്ഷനറി എനിക്ക് ഉപകാര പ്രദമായി തോന്നി. മലയാളത്തിലെ "സ്പന്ദനം" എന്ന് റ്റൈപ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. “സ്“ എന്ന് റ്റൈപ് ചെയ്താല്‍ ഒന്നും സ എന്നു മാത്രം കാണിക്കും.

ഡിക്ഷനറി യുണീകോഡ് സപ്പോറ്ട് ചെയ്തിരുനെങ്കില്‍ നന്നായേനേ. ഇപ്പോള്‍ യൂനികോഡ് ഫോണ്ടുകളും ആസ്കീ ഫോണ്ടുകളും കൂട്ടി കുഴച്ച് എന്റെ കമ്പ്യൂട്ടറ് അവിയല്‍ പരുവത്തിലാണ്‍.

പിന്നെ ഏറ്റവും കൌതുകമായി തോന്നിയത് മലയാളം റ്റെക്സ്റ്റ് റ്റു സ്പീച്ച് ആണ്‍

ആറു മലയാ‍ളിക്ക് (സോഫ്റ്റ് വെയറിന്‍) നൂറ് മലയാളം എന്നാണല്ലോ!!!!

mydailypassiveincome said...

സുഗതരാജ്,

ഇതൊരു നല്ല കാര്യം തന്നെ. പക്ഷേ എനിക്കും മലയാളം കൂട്ടക്ഷരങ്ങള്‍ വിട്ടുവിട്ടാണ്‌ കാണാന്‍ കഴിഞ്ഞത്. അതിനാല്‍ ആദ്യത്തെ ഇം‌പ്രഷന്‍ തന്നെ പോയി :)

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!