ഇതെന്റെ മറ്റൊരു ജന്മം - മൂന്നാം ജന്മം. ആദ്യം മകന്, പിന്നെ ഭര്‍ത്താവ്, ഇപ്പോ അച്ഛന്.
സര്‍പ്രൈസല്ലെങ്കിലും, കാത്തിരുന്ന്, കാത്തിരുന്ന്, അച്ഛന് വിളിച്ച് "അങ്ങിനെ നീയും ഞാനായി" എന്നു പറഞ്ഞപ്പോള്‍ അനുഭവിച്ച വികാരങ്ങള്‍ വാക്കുകള്‍ക്കതീതം. മാര്‍ച്ച് 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അവന്റെ ജനനം.
നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടക്കായിരുന്നു, ഒരു ചെറിയ ജോലിക്കയറ്റവും ഗുഡ്ഗാവില്‍നിന്നും ദില്ലിയിലേക്കുതന്നെ സ്ഥലം മാറ്റവും. അതുകൊണ്ട്തന്നെ മകന്റെ ജനന സമയത്ത് ഞാനിവിടെ ഫയലുകള്‍ക്കിടയില്‍ ടെന്‍ഷനടിച്ച്.
ഇപ്പൊ എല്ലാവരും സുഖമായിരിക്കുന്നു.
ദൈവത്തിനു നന്ദി, കൂടെ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകളറിയിച്ചവര്‍ക്കും.
മനുമാഷിന്റെ ഈ സമ്മാനത്തിന് പ്രത്യേക നന്ദി.
Saturday, March 22, 2008
Monday, March 03, 2008
സൌഹൃദങ്ങള്‍ സൌഭാഗ്യം
ഈ സമയമില്ലായ്മ നമ്മളെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള നമ്മുടെ വേര്‍പിരിയല്‍ കുടുംബബന്ധങ്ങളെ മാത്രമല്ല സുഹൃത്ത്ബന്ധങ്ങളേയും ഒരുപോലെ ബാധിച്ചിരിക്കുന്നു.
നാട്ടുവഴിയരികിലെ കലുങ്കും, അംമ്പലമുറ്റത്തെ ആല്‍ത്തറയും, നാട്ടിന്‍പുറത്തെ വായനശാലയും യുവത്വത്തിനു നില്കിയിരുന്ന കൂട്ടായ്മയും സൌഹൃദങ്ങളും ഇന്നു വെറും ഓര്‍മ്മയാകുന്നു.
ഈ സൌഭാഗ്യങ്ങളൊക്കെ ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാവുകയല്ലേ?
സാമൂഹ്യജീവിയായ മനുഷ്യന് ഉപജീവനാര്‍ത്ഥം ബന്ധുമിത്രാദികളില്‍നിന്നും ദൂരെ എവിടെയെങ്കിലും ചേക്കേറുകയും, പിന്നെ, എന്നെങ്കിലും വഴിപിരിഞ്ഞവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍, കണ്ടുമുട്ടുന്നേടത്ത് വച്ച് പരിചയം പുതുക്കുകയുംചെയ്യുന്നു.
ഒരു വാക്ക് പുഞ്ചിരിയോടെ പറയുകയും, ഒരു ചെറുചിരി തിരികെ കിട്ടുകയും ചെയ്യുന്നത് കൈ നീട്ടി ഒന്നുതൊടുന്നതുപോലെയാണ്. സമയത്തിനപ്പുറത്തെ ഒരു ബിന്ദുവിലേക്ക് പഴയ ബന്ധം നീണ്ടെത്തുന്നു. വഴികളില്‍ ഓര്മ്മിച്ചിരുന്നെന്നും, വഴികളിലെ കാഴ്ചകളില്‍ ഭൂതകാലം മുങ്ങിപ്പൊയിട്ടില്ലെന്നും തെളിയുന്നു.
ഒരുനിമിഷത്തേയ്ക്കെങ്കിലും എല്ലാവരും എല്ലാവരേയും അറിയുന്നു.

Subscribe to:
Posts (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!

-
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
2005 ജൂണ്‍ മാസം. ദില്ലിയില്‍ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്റെ മനസ്സിലും!! കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവ...
-
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ...