നമ്മള് ദൈനംദിന ജീവിതത്തിലുപയോഗിക്കുന്ന ചില അവശ്യവസ്തുക്കളുടെ പേരുകള്‍ ചിലപ്പോള്‍, നമുക്ക് (പ്രത്യേകിച്ച് കേരളത്തിനു പുറത്ത് താമസിക്കുന്ന 'എന്നെപ്പോലെയുള്ളവര്‍ക്ക്'!!) ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മലയാളത്തില്‍ മാത്രമായിരിക്കും അറിയുക. അങ്ങിനെ ചില വസ്തുക്കളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ഇവിടെ ഇടുന്നു. ഇതില്‍ ഉള്‍പ്പെടാത്തവ ഇതു വായിക്കുന്നവര്‍ കമന്റില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Bengal Gram - കടല
Green Gram - ചെറുപയര്‍
Red Gram - തുവര പരിപ്പ്
Black Gram - ഉഴുന്ന് പരിപ്പ്
Gram Flour - കടല മാവ്
Brinjal - വഴുതിനിങ്ങ
Cabbage - മുട്ടക്കോസ്
Coriander leaves - മല്ലി ഇല (മല്ലിച്ചപ്പ്)
Coconut - തേങ്ങ
Mint Leaves - പുതിന
Green Peas - പച്ചപ്പട്ടാണി കടല
Lemon - ചെറുനാരങ്ങ
Onion - ഉള്ളി
Garlic - വെളുത്തുള്ളി
Potato - ഉരുളക്കിഴങ്ങു
Tomato - തക്കാളി
Banana - വാഴപ്പഴം
Pineapple - കൈതചക്ക
Mango - മാങ്ങ
Grapes - മുന്തിരിങ്ങ
Aniseed - കരിം ജീരകം
Asafoetida - കായം
Bay Leaf - കറുവ ഇല
Black Pepper - കുരുമുളക്
Cardamom - ഏലക്ക
Cinnamon - പട്ട
Cloves - കരിയാമ്പ്
Coriander Seeds - മല്ലി (കൊത്തമ്പാരി - മലബാര്‍ ഭാഷ)
Cumin Seeds - ജീരകം
Curry leaves - കറിവേപ്പില
Cashewnuts - കശുവണ്ടി
Fennel - പെരുംജീരകം
Fenugreek - ഉലുവ
Garlic - വെളുത്തുള്ളി
Ginger - ഇഞ്ചി
Jaggery - ശര്‍ക്കര (വെല്ലം - മലബാര്‍ ഭാഷ)
Mustard - കടുക്
Poppy Seeds - കസ് കസ്
Red Chillies - ചുവന്നമുളക്
Raisins - ഉണക്ക മുന്തിരി
Tamarind - പുളി
Turmeric powder - മഞ്ഞള്‍ പൊടി
Yogurt - തൈര്
Rice (Raw) - പച്ചരി
Rice (Boiled) - പുഴുങ്ങരി
Semolina - റവ
Vermicelli - സേമിയ
ഇതു തന്നെ ഇംഗ്ലീഷില്‍ എഴുതിയത് നിങ്ങള്‍ക്ക് ഈ വെബ് സൈറ്റില്‍ ലഭിക്കും. അവിടെ ഇതു കൂടാതെ പ്രവാസിഭാരതീയര്ക്കുപകാരപ്രദമായ മറ്റനേകം വിവരങ്ങളും ലഭിക്കും.
Subscribe to:
Post Comments (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!

-
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
2005 ജൂണ്‍ മാസം. ദില്ലിയില്‍ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്റെ മനസ്സിലും!! കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവ...
-
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ...
9 comments:
നമ്മള് ദൈനംദിന ജീവിതത്തിലുപയോഗിക്കുന്ന ചില അവശ്യവസ്തുക്കളുടെ പേരുകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇതില്‍ ഉള്‍പ്പെടാത്തവ ഇതു വായിക്കുന്നവര്‍ കമന്റില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു
തീര്‍ച്ചയായും ഇത് ഉപയോഗപ്രദം തന്നെ, മാഷേ.
എനിയ്ക്കും അത്യാവശ്യ സമയത്ത് ചിലപ്പോല്‍ ഈ പേരുകളൊന്നും കിട്ടാറില്ല.
:)
ശ്രീ വായനയ്ക്ക് നന്ദി.
പലപ്പോഴും, പല ചാനലുകളിലുമുള്ള കുക്കറി ഷോകളില്‍ അവര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ പേരുകള്‍ മനസിലാകാതെ ഇതൊന്നും നമുക്ക് പറഞ്ഞതല്ല എന്ന് പറഞ്ഞ് ചാനല്‍ മാറ്റി പോകാറുണ്ട്. അതുകൊണ്ടാണിങ്ങനെ ഒരു പോസ്റ്റിനെകുറിച്ച് ചിന്തിക്കാന്‍ തന്നെ കാരണം (കൈരളി ചാനലില്‍ പാചകറാണി മല്‍സരം നടക്കുന്നുണ്ട്, കണ്ടു നോക്കൂ..)
എന്നാലും മാഷേ
ആ Coconut - തേങ്ങയും, Mango - മാങ്ങയും
ഇത്തിരി കടുപ്പമായിപ്പോയി. :) :)
(ചുമ്മാ തമാശിച്ചതാണേ.. :)...)
എനിക്കറിയാത്ത വേറേ ഒരുപാട് കക്ഷികള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. നന്ദീട്ടോ.
നിരക്ഷര്‍ജീ, തേങ്ങ എന്താണെന്നറിയാത്ത പുതിയ തലമുറയെ ഞാനിവിടെ, ദില്ലിയില്‍ പരിചയപ്പെട്ടിട്ടുണ്ട്, അവര്‍ക്ക് Coconut മാത്രമേ അറിയൂ. മാവിന് മാങ്ങാമരം എന്നും തെങ്ങിന് തേങ്ങാമരം എന്നു പറയുന്നവരെയും എനിക്കറിയാം.
ഇതല്ലേ ജനറേഷന് ഗ്യാപ്പ് എന്നുമാത്രം പറയരുത്!!! :))
ഹാവൂ..ഒരു തമാശ പറഞ്ഞതാണെങ്കിലും,....
തേങ്ങായും, മാങ്ങായുമറിയാത്ത മലയാളി ഇന്ത്യയില്‍ത്തന്നെ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.
അതും ഒരു പുത്തന്‍ അറിവ് തന്നെ.അതിനും നന്ദി.
എന്നാലും എന്റെമ്മോ.... :) :)
സുഗതരാജ്, ഇതു കൊള്ളാമല്ലോ, അത്യാവശ്യം വേണ്ടിവരുന്ന പല പേരുകളും ഓര്‍ക്കാന്‍ സാധിച്ചു. :)
ഹിന്ദി മേം ട്രാന്‍സ്ലേറ്റ് കരൂം രൂം രൂം രൂം രൂം രൂം രൂം.................. ഗോ..!
muringakka ------lumpstick
Post a Comment