പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ്, പ്രധിരോധകുത്തിവയ്പ്പിലൂടെ നേടുന്ന ഔഷധവീര്യം ഉള്ളിലൊതുക്കി നിസ്സഹായരായി അവർ വളരുകയാണ്.
കഥയും കവിതയും കേൾക്കുന്നത് പഴമയിലേക്കുള്ള തിരിച്ചൂപോക്കാണെന്നു കരുതി, മുത്തശ്ശിമാരേയും മുത്തച്ഛന്മാരേയും കാഴ്ചക്കാരാക്കി മാറ്റി നിർത്തി, പിറന്ന് വീണവൻ എവിടെയും ഒന്നാമനാകണമെന്നുകരുതി അവനെ കിഡ്ഡീസ് ഹോമുകളിലെ ഹോം നഴ്സിന്റെ കൈകളിലേൽപ്പിക്കുമ്പോൾ, നഷ്ടപ്പെടുന്നത് ശൈശവത്തിന്റെയും, ബാല്യത്തിന്റെയും സമ്പന്നമായ അനുഭവങ്ങളിൽനിന്ന് രൂപപ്പെടേണ്ട വ്യക്തിത്വമാണ്. സാമൂഹ്യബന്ധങ്ങളിലെ കൂട്ടായ്മയിലൂടെ വളർന്ന് വരേണ്ടുന്ന സൌഹൃദം അവന് നഷ്ടമാവുകയാണ്.
മാതൃഭാഷ പറയുന്നത് അപമാനമാണെന്ന് കരുതി ആംഗലേയ വിദ്യാലയങ്ങളിൽ ധനത്തിന്റെ പ്രൌഢിയിൽ ഇരിപ്പിടം തരപ്പെടുത്തുമ്പോൾ, കാടും മലയും താണ്ടി വയലും പുഴയും കടന്ന് വള്ളിനിക്കറിന്റെ കീശകളിൽ ഗോട്ടികളും നിറച്ച് പഴകിയ സൈക്കിൽ ചക്രത്തിന്റെ ചലനത്തെ വടികൊണ്ട് നിയന്ത്രിച്ച് ഓടികളിക്കേണ്ടുന്ന ബാല്യം അവനിൽ നിന്ന് അന്യമാവുകയാണ്.
Subscribe to:
Post Comments (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!

-
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
2005 ജൂണ്‍ മാസം. ദില്ലിയില്‍ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്റെ മനസ്സിലും!! കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവ...
-
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ...
13 comments:
സുഗതരാജ്,
മുത്തശ്ശനും മുതശ്ശിയും അച്ഛനുമമ്മയുമെല്ലാം തനിയേവിട്ടിട്ടുപോയ, ബാല്യത്തില്‍ പീഡനവു കൌമാരത്തില്‍ ഒറ്റപ്പെടലും യൌവനത്തില്‍ കുറ്റപ്പെടുത്തലും മാത്രം കിട്ടിയ ഒരനാഥബാലന് ഞാന്‍. എന്റെ കഥ ഇവിടെപ്പതിച്ചതിനു നന്ദി
മാതനാര്കല്ലിലെ ആ ബാല്യകാല കഥകള്‍ പോരട്ടെ...
പലേരിമാഷ്ക്ക് തിമിരിയില്‍ ബന്ധുക്കുളണ്ടാകണമല്ലോ? തിമിരിയിലും ഒരുപാട് പലേരിമാരുണ്ട് അതോണ്ട് ചോയിച്ചതാ...
താങ്കളുടെ വാക്കുകള്‍ 100% ശരിയാണ്
സ്വാഗതം :)
ഇന്ന് ജീവിതം തടവറകളിലാണ്. ഒന്നില്‍നിന്ന് ഒന്നിലേക്കൊരു മാറ്റം. അവസാനം, ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മരണത്തിലേക്ക് നടന്ന് പോകുന്നു.
ബാല്യം, ആ തടവറകളിലൊന്ന് മാത്രം.
മാറ്റം അനിവാര്യതയല്ലേ..ഇന്നലെകളുടെ കയ്യില്‍ ഗോട്ടികളും മൂവാണ്ടന്‍ മാമ്പഴങ്ങളും കപ്പിലിമാമ്പഴ ചുനകളും ആയിരുന്നെങ്കില്‍ ഇന്നിന്റെ കയ്യില്‍ വളപ്പൊട്ടുകളെങ്കിലും വച്ച് കൊടുക്കാന്‍ നമുക്കാന്വും..
അതിനായി മനഃപൂര്‍വ്വം നീക്കിവച്ച അല്പം സയം വേണം..ലക്ഷ്യമോര്ക്കാതെയുള്ള ഒരോട്ടത്തിലല്ലേ ഈ സുഗന്ധങ്ങളറിഞ്ഞ നമ്മള്..പിന്നെ ആരെ കുറ്റം പറയാന്‍.
മാറ്റത്തെ അംഗീകരിക്കാന്‍ പഠിക്കാം,അത് മാറ്റാന്‍ നമുക്കാവില്ലെന്നത് കൊണ്ട് തന്നെ..
(എന്നെനിക്ക് തോന്നുന്നു)
-പാര്‍വതി
ഇന്നത്തെ ബാല്യത്തേക്കുറിച്ചെഴുതിയത് വളരെ ശരിയാണ്.
ആശംസകള്‍...
നന്നായിരിക്കുന്നു മാഷേ...
മാറ്റത്തെ ആര്‍ക്കും തടഞ്ഞ് നിര്‍ത്താനാവില്ല എന്നത് സത്യം. പക്ഷേ വരുന്ന മാറ്റത്തോടൊപ്പം മാഞ്ഞുപോവുന്ന നന്മകളേ കുറിച്ചുള്ള വ്യാകുലതകള്‍ മനോഹരമായി വരച്ചിരിക്കുന്നു.
പണ്ട് ഡെല്‍ഹിയില്‍ രാജീവ് പലേരി എന്നൊരു സുഹൃത്തുണ്ടായിരുന്നു എനിക്ക്
അദ്ദേഹത്തിന്റെ ആരെങ്കിലും ആണോ ഇദ്ദേഹം?
കമന്റിയ എല്ലാവര്ക്കും നന്ദി.
അനാഥബാലന്:- ഇപ്പോഴെങ്കിലും അനാഥനാണെന്നചിന്ത ഒഴിവാക്കൂ, ഈ ബൂലോക കൂട്ടായ്മയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരൂ.
ഇഡ്ഢലിപ്രിയന്‍:- എന്റെ ബാല്യകാലം വിവരിക്കണോ? തിമിരിയില്‍ ബന്ധുക്കളൊക്കെയുണ്ട്. എനിക്കത്ര പരിചയം പോരാ.
വല്യമ്മായി:- വന്നതിനും വായിച്ചതിനും നന്ദി. വരും തലമുറയെ എങ്കിലും ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം.
സു:- സ്വാഗതത്തിന് നന്ദി.
പാര്‍വതി:- മാറ്റത്തെ അംഗീകരിക്കാന്‍ പഠിക്കാം, ശ്രമിക്കാം, കൂടെ അവര്‍ക്ക് വേണ്ടി മന:പൂര്‍വ്വം അല്പം സമയം നീക്കിവയ്ക്കാം.
മഴത്തുള്ളി: വന്നതിനും ആശംസകള്‍ക്കും നന്ദി.
ഇത്തിരിവെട്ടം: മാഞ്ഞുപോവുന്ന നന്മകളെ തിരിച്ചു കൊണ്ടുവരാന്‍ ഈ പുതിയ കൂട്ടായ്മയ്ക്ക് കഴിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
തഥാഗതന്: തന്നെ തന്നെ. ആ പലേരിയുടെ മരുമകന് പലേരിയാണ് ഈ പലേരി.
ബാല്യങ്ങള്‍ക്ക് അന്യമാവുന്ന ഈ സൗഹൃദങ്ങളും കൗതുകങ്ങളും ഇന്നത്തെ സമൂഹത്തിലും എത്രമാത്രം വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. പാര്‍വതി പറഞ്ഞപോലെ ഇതിനൊക്കെ കുറച്ചെങ്കിലും നമ്മളും കാരണക്കാരല്ലേ എന്നു തോന്നാതെയില്ല.
ഇന്നലെ ഞാന്‍ കളിച്ചതും പഠിച്ചതും ഇന്നത്തെ സമൂഹത്തില്‍ ജീവിയ്ക്കാനുള്ള പാഠങ്ങളായിരുന്നു. അവ എന്റെ അഛനും അമ്മയും പഠിച്ചവയില്‍ നിന്ന് വ്യത്യസ്തമായിരുന്നു, കാരണം ജീവിയ്ക്കുന്ന സമൂഹങ്ങളും വ്യത്യസ്തമാണ് എന്നത് കൊണ്ട്. അത് പോലെ തന്നെ ഇന്നത്തെ കുഞ്ഞുങ്ങള്‍ വളരുന്ന ഈ സാഹചര്യങ്ങള്‍ അവരെ നാളത്തെ സമൂഹത്തില്‍ ജീവിയ്ക്കാന്‍ പ്രാപ്തരാക്കും. അവര്‍ ഞാന്‍ പഠിച്ച പാഠങ്ങള്‍ പഠിച്ചിട്ട് കാര്യമില്ല.
ഒടോ: ചരിത്രത്തില്‍ നിന്ന് നമ്മള് പഠിക്കുന്ന ഏറ്റവും വലിയ പാഠം നമ്മള് ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതാണെന്ന് പറഞ്ഞത് ആരാണ്?
ദില്ബൂജി കമന്റിന് നന്ദി. നമ്മുടെയൊക്കെ ഇന്നത്തെ ജീവിതരീതി വളരെ ഫാസ്റ്റാണ്. അതു നമുക്കൊക്കെ നഷ്ടങ്ങളേ നേടിതന്നിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. മറ്റങ്ങള്‍ ഉള്‍കൊള്ളുവാനും അംഗീകരിക്കുവാനും നമുക്കുള്ളകഴിവ് ആരും നമുക്ക് പഠിപ്പിച്ച് തന്നതല്ല. പുതിയതലമുറയ്ക്കും അതിന് തനിയെ കഴിയും. തനിയെ പഴുക്കുന്നതും തല്ലിപ്പഴുപ്പിക്കുന്നതും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്.
പലേരീ..
ഈ പറഞ്ഞ പുതിയ തലമുറയ്ക്ക് താങ്കളുടെ ആ പുതിയ പോസ്റ്റിലെ നിത്യോപയോഗ സാധനങ്ങളുടെ പേരുകള്‍ പരിചയപ്പെടുത്തിയത് വളരെ നന്നായി.
മാങ്ങാമരം എന്നും, കൊക്കോനട്ട് മരക്കായ എന്നും മറ്റും അവന്മാര്/അവള്മാര് പറയുന്നത് കേള്‍ക്കാതെ രക്ഷപ്പെടാമല്ലോ :) :)
Post a Comment